Ticker

6/recent/ticker-posts

ട്രെയിനിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങൾക്ക് പൊലിസ് അവകാശികളെ തേടുന്നു

കാഞ്ഞങ്ങാട് :ട്രെയിനിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട്  സ്വർണാഭരണങ്ങൾക്ക്  അവകാശികളെ തേടുകയാണ് റെയിൽവെ പൊലീസ്.
കഴിഞ്ഞ 7 ന് തിരുവനന്തപുരം നിന്നും കാസർകോട് എത്തിയ ട്രെയിൻ നമ്പർ 20634 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാതെ വീണ് കിട്ടിയ സ്വർണത്തിന്റെ അവകാശികളെ കണ്ടെത്താനായില്ല.
 ട്രെയിനിലെ കാറ്ററിങ് ജീവനക്കാർക്ക് ലഭിച്ച   5.600 ഗ്രാം  തൂക്കം വരുന്ന സ്വർണ മാല കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ  സൂക്ഷിച്ചു വരുന്നുണ്ട്.  വന്ദേഭാരത് ട്രെയിനിൽ നിന്നും ലഭിച്ച 2.400 ഗ്രാം തൂക്കമുള്ള  കല്ലുപിടിപ്പിച്ച സ്വർണ്ണ മോതിരവും സ്റ്റേഷനിൽ  സൂക്ഷിച്ചുവരുന്നു.  ഇവയുടെ ഉടമകൾ   എത്രയും പെട്ടെന്ന് ഉടമസ്ഥാവകാശം കാണിക്കുന്ന തെളിവുകളുമായി കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന് സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം  സ്വർണാഭരണങ്ങൾ തുടർനടപടികൾക്കായി  കാസർകോട് റവന്യൂ ഡിവിഷണൽ ഓഫീസിൽ സമർപ്പിക്കുന്നതാണ്.    ഇക്കാര്യത്തിന് 9778639164, 04994223030  എന്ന സ്റ്റേഷൻ നമ്പറുകളിലൊ,  കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ യുടെ 9497981124 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments