Ticker

6/recent/ticker-posts

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയോട് നിങ്ങൾ എന്ത സാരിയുടുക്കാത്തത് എന്ന് പൊലീസുകാരൻ, കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു, നാടകീയ രംഗങ്ങൾ

കാഞ്ഞങ്ങാട് :മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് സംശയിക്കുന്ന പൊലീസുകാരനെതിരെ കേസ്. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ
കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരൻ രക്ഷപ്പെട്ടു. പോളിംഗ് സ്റ്റേഷൻ പരിസരത്ത് നാടകീയ
 രംഗങ്ങൾ. കാഞ്ഞങ്ങാട് ട്രാഫിക്
കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ സനൂപ് ജോണിനെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. ആദൂർ ഭാഗത്ത് ഡ്യൂട്ടിക്ക് വന്നതായിരുന്നു പൊലീസുകാരൻ. വെള്ളമുണ്ടും ഷർട്ടും ധരിച്ച് പോളിംഗ് സ്റ്റേഷനിൽ ഒരാളെ കണ്ട് പോളിംഗ് ഉദ്യോഗസ്ഥയായ
അധ്യാപിക നിങ്ങൾ ആരെന്ന് ചോദിച്ചു. പൊലീസെന്നായിരുന്നു മറുപടി പൊലീസെങ്കിൽ യൂണിഫോം വേണ്ടേ എന്ന് അധ്യാപിക ചോദിച്ചു. അങ്ങനെയെങ്കിൽ നിങ്ങൾ എന്ത സാരി ഉടുക്കാത്തത് എന്ന് പൊലീസുകാരൻ അധ്യാപികയോട് തിരിച്ച് ചോദിച്ചു. പൊലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ അധ്യാപിക വിവരം മേൽ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ആ ദൂർ ഇൻസ്പെക്ടർ വിഷ്ണു പ്രസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് പൊലീസുകാരനെ കൊണ്ട് പോകാനായിരുന്നു ശ്രമം. ഇതിനായി ഡ്രസ് മാറി വരാമെന്ന് പറഞ്ഞ് പോളിംഗ് സ്റ്റേഷനിലെ മുറിക്കകത്ത് കയറിയ പൊലീസുകാരൻ ബാഗുമായി ഓടി, തുടർന്ന് ഇവിടെ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാർ ഓടിച്ച് രക്ഷപ്പെട്ടു. പൊലീസ് പിന്നാലെ തിരഞ്ഞെങ്കിലും കണ്ട് കിട്ടിയില്ലെന്ന് ആദൂർ പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐഐ ആറിൽ പറയുന്നു.
Reactions

Post a Comment

0 Comments