Ticker

6/recent/ticker-posts

ഭർത്താവിനെ അന്വേഷിച്ച് പോയതിനെ ചൊല്ലി സംഘർഷം, പത്ത് മാസം പ്രായമായ കുട്ടി ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :ഭർത്താവിനെ അന്വേഷിച്ച് പോയതിനെ ചൊല്ലി സംഘർഷത്തിൽ
പത്ത് മാസം പ്രായമായ കുട്ടി,15 വയസുകാരൻ 
ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. തൃക്കരിപ്പൂർ ഉടുംമ്പുന്തലയിലെ സുൽഫി ത്ത് 23, മാതാവ് മൈമൂന്ന, കുട്ടിയെയും പരിക്കേൽപ്പിച്ചെന്ന പരാതിയിൽ സഫീന ഉൾപെടെ രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഭർത്താവ് ഉനൈസ് ഇപ്പോൾ താമസിക്കുന്ന വടക്കെ കൊവ്വലിലുള്ള വീട്ടിൽ പോയപ്പോൾ ഭർത്താവിന്റെ രണ്ടാം ഭാര്യയടക്കം മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്. വടക്കെ കൊവ്വലിലെ  സഫ്ന 35 , ഉനൈസ 40 , 15 കാരൻ
എന്നിവരെ പരിക്കേൽപ്പിച്ചെന്ന പരാതിയിൽ മജീദ്, സഫാസ് , 
മിദിൽലാജ് , മിസ്ഹാൽ എന്നിവർക്കെതിരെ കേസെടുത്തു. വീടിന് സമീപം കാർതടഞ്ഞ് മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments