തുടർന്നാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.
യു ഡി എഫ് പ്രസിഡൻ്റ് സ്ഥാനാർഥി
ചന്ദ്രൻ നാലാം വാതുക്കലിൻ്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്.
സി. പി.എമ്മിലെ പി.വി രാജേന്ദ്രനെ
പ്രസിഡണ്ടായി തിരഞ്ഞെടുത്തു. യു.ഡി എഫിന് 12 ഉം, എൽ.ഡിഎഫിന് 11 അംഗങ്ങളാണുള്ളത്. കോൺഗ്രസിലെ ചന്ദ്രൻ നാലാം വാതുക്കലായിരുന്നു പ്രസിഡൻ്റ് ആകേണ്ടിയിരുന്നത്. അദ്ദേഹം സ്വന്തം വോട്ട് അസാധുവാക്കിയാണ് സ്വന്തം സ്ഥാനം കൂടി നഷ്ടപ്പെടുത്തിയത്.
വോട്ടേഴ്‌സ് സ്ലിപ്പിൽ വോട്ടും വോട്ടു ചെയ്യുന്ന അംഗത്തിന്റെ ഒപ്പും വേണമെന്നാണ്
ചട്ടം. എന്നാൽ
ചന്ദ്രൻ ഒപ്പിടാതെയാണ് വോട്ട് ചെയ്തത്.
ബാലറ്റ് അസാധുവായതോടെ ചന്ദ്രനും രാജേന്ദ്രനും 11 വോട്ടു വീതമായി. സമനിലയെത്തുടർന്ന് നറുക്കെടുപ്പ് നടത്തി അതിൽ രാജേന്ദ്രൻ വിജയിച്ചു. ഇനി ആറുമാസം ഉദുമ പഞ്ചായത്ത് രാജേന്ദ്രന്റെ നേതൃത്വത്തിൽ സിപിഎം ഭരിക്കും. അത് കഴിഞ്ഞ് വേണമെങ്കിൽ അവിശ്വാസത്തിലൂടെ പുറത്താക്കാം.
0 Comments