Ticker

6/recent/ticker-posts

യു.ഡി.എഫ്, ബി.ജെ.പി മെമ്പർമാർ വോട്ടെടുപ്പിന് എത്തിയില്ല, പുല്ലൂർ, പെരിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി

കാഞ്ഞങ്ങാട് :യു.ഡി.എഫ്, ബി.ജെ.പി മെമ്പർമാർ വോട്ടെടുപ്പിന് എത്താത്തതിനെ തുടർന്ന് പുല്ലൂർ, പെരിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി. വോട്ടെടുപ്പ് ആരംഭിക്കേണ്ട 11 മണികഴിഞ്ഞിട്ടും കോൺഗ്രസിൻ്റെ എട്ട് അംഗങ്ങളും മുസ്ലീം ലീഗിന്റെ ഒരംഗവും ബി.ജെ. പിയുടെ ഒരംഗവും വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയില്ല. എൽ.ഡി.എഫിൻ്റെ ഒമ്പത് അംഗങ്ങൾ മാത്രമാണ് എത്തിയത്. ഇതോടെ , ക്വാറം തികയാത്തതിനാൽ വരണാധികാരി വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി. യു.ഡി എഫിനും എൽ.ഡിഎഫിനും ഒമ്പത് വീതം അംഗങ്ങൾ ഉള്ളതിനാൽ പ്രസിഡൻ്റ് സ്ഥാനത്തിന് നറുക്കെടുപ്പിനായിരുന്നു സാധ്യത. കോൺഗ്രസിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ളതർക്കം പരിഹരിക്കാനാവാത്തത് മൂലമാണ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിനെത്താതിരുന്നതെന്നാണ് സൂചന. ബി.ജെ.പി അംഗം പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ക്വാറം തികയാൻ പത്ത് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കേണ്ടതായുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പുല്ലൂരിൽ പ്രകടനം നടത്തി.

Reactions

Post a Comment

0 Comments