Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് വീട് കയറി ആക്രമണം, ഇനാല ചില്ല് തകർത്തു, മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് വീട് കയറി ആക്രമണം. ഇനാല ചില്ല് തകർത്തു. സ്ത്രീകളടക്കം
മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം. ഹോസ്ദുർഗ് പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി.
 പി.  കെ. അബ്‌ദുൽ നാസർ പഴയ കടപ്പുറത്തിൻ്റെ മുണ്ടത്തോടിലുള്ള വീട്ടിലാണ് അക്രമം. അബ്ദുൾ നാസറിനെ 36 യും ഭാര്യ ഉമ്മു സഫ്രീന 26, ഷഹാല 26 എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ റംഷീദ്, ഷമീമ് , ഹസൻ, അൻവർ, ഇർഷാൻ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് അനുഭാവിയായ നാസറിനെയും കുടുംബത്തെയും രാഷ്ട്രീയ വിരോധം മൂലം ആക്രമിച്ചെന്നാണ് പരാതി. നാസറിനെ കത്തി കൊണ്ട് കോറിയും ഇരുമ്പ് വടി കൊണ്ട് അടിച്ചും പരിക്കേ
ൽപ്പിച്ചെന്നും തടയാൻ ചെന്ന സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ജനൽ ചില്ല് അടിച്ച് പൊളിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടെ ആഹ്ലാദ പ്രകടനം നടത്തിയ മുസ്ലീം ലീഗ് പ്രവർത്തകരെ ഒരു സംഘം ആക്രമിച്ചിരുന്നു.
Reactions

Post a Comment

0 Comments