Ticker

6/recent/ticker-posts

രാജസ്ഥാനിൽ നിന്നും ലോറിയിൽ ആടുകളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടര ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട് :രാജസ്ഥാനിൽ നിന്നും ലോറിയിൽ കാസർകോട്ടേക്ക് ആടുകളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടരലക്ഷം രൂപ തട്ടിയെടുത്തു. പരാതിയിൽ പൊലീസ് കേസെടുത്തു. ഉദ്വാർ ബങ്കര കുന്നിലെ ത്വാഹ തങ്ങളുടെ 50 പരാതിയിൽ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. അജ്മീർ പീഹ് റോഡിലെ ഭഗവാൻ ചൗലഹംസ് രാജിനെതിരെയാണ് കേസ്. ആടുകളെ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. മൂന്ന് തവണ അക്കൗണ്ട് വഴി പണം നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments