Ticker

6/recent/ticker-posts

നീലേശ്വരം, കാസർകോട് നഗരസഭ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കാഞ്ഞങ്ങാട് :നീലേശ്വരം നഗരസഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്  നഗരസഭാ ഓഫീസിൽ നടന്നു. നഗരസഭയിലെ 34 തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നഗരസഭയിലെ
മുതിർന്ന കൗൺസിലർ  പുറത്തേക്കൈ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വി. വി. ജാനുവിന് റിട്ടേണിങ് ഓഫീസർ ആയ ഡി. എൽ. സുമ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വി.വി ജാനുവാണ് മറ്റു കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗൺസിലർമാരുടെ യോഗവും നടന്നു. നഗരസഭയുടെ തുടർ ഭരണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
കാസർകോട് നഗരസഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് മുനിസിപ്പൽ ഹാളിൽ നടന്നു.  നഗരസഭയിലെ 39 തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.
മുതിർന്ന കൗൺസിലർ പള്ളിക്കൽ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ. എം. ഹനീഫിന് റിട്ടേണിങ് ഓഫീസർ ആയ ബി. ഹരികൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 
കെഎം ഹനീഫ് മറ്റ് കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
 സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗൺസിലർമാരുടെ യോഗവും നടന്നു. നഗരസഭയുടെ തുടർ ഭരണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
Reactions

Post a Comment

0 Comments