Ticker

6/recent/ticker-posts

ജില്ലയിൽ പത്ത് ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് നാല് വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് : ആശങ്കയായി വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ പ്രേരണ വർദ്ധിച്ചു. ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടെ ആ ത്മഹത്യചെയ്ത‌തത് നാല് വി ദ്യാർത്ഥികളാണ്. വിദ്യാർത്ഥികൾ ജീവനൊടുക്കുമ്പോൾ കാരണമെന്തെന്ന് കണ്ടെത്താൻ രക്ഷിതാകൾക്കോ പൊലീസിനോ കഴിയാറില്ല. ഏതോ മാനസിക വിഷമത്തിൽ ജീവനൊടുക്കിയെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാറാണ് പതിവ്. കൗമാരക്കാരാണ് ആത്മഹ ത്യ ചെയ്ത നാല് വിദ്യാർത്ഥികളും. രാവണേശ്വരത്തെ പുലിക്കോടൻ രാധാകൃഷ്‌ണൻ്റെ മകൻ ആർ. രമിത്ത് 15 ആണ് ജില്ലയിൽ ഒടുവിൽ ജീവനൊടുക്കിയ വിദ്യാർത്ഥി. വെള്ളിയാഴ്ച വൈകീട്ട് വീട്ടിനകത്ത് സ്റ്റെയർകേയ്‌സിൽ തുങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കേന്ദ്രീയവിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. അമ്മ രജിതക്കും പിതാവിനും ഏക സഹോദരി ഋതികക്കും ഒപ്പം കഴിയവെയാണ് നാട്ടുകാരെ കണ്ണീരിലാക്കി വിദ്യാർത്ഥി ജീവനൊടുക്കിയത്. പഠിക്കാൻ മിറുക്കനായ വിദ്യാർ ത്ഥിയായ രമിത്ത് മികച്ചു ചെസ് താരം കൂടിയായിരുന്നു. ഡിസംബർ 10ന് മംഗൽപാടി ചെറുഗോളിയിലെ മുഹമ്മ ദ് ബാഷയുടെ മകൻ ശിഹാ ബിനെ 19 വാടക വീട്ടിലെ മുറിയിലെ ജനൽ കമ്പിയിൽ കെ ട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. മംഗലാപുരത്തെ ഐടി ഐ വിദ്യാർഥിയെ പുലർച്ചെയാണ് വീടിനകത്ത് തൂങ്ങിമരിച്ചതായി കാണുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വെള്ളൂർ ഗവൺ മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നെട്ടണിഗെയിലെ ജയകരയുടെ മകൻ പ്രജൽ  വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടത്. പരീക്ഷകഴിഞ്ഞ വീട്ടിൽ തിരി ചെച്ചെത്തിയ ഉടൻ കിടപ്പുമുറിയിലെ ഹുക്കിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെപെരിയ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി കാലിയടുക്കത്തെ കമലക്ഷൻ്റെ മകൻ വൈശാഖിനെ17 വീടിനകത്തെ ജനറൽ കമ്പിയിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാസങ്ങൾക്ക് മുൻപ് ബേഡകം പൊലിസ് അതിർത്തിയിയ വിദ്യാർത്ഥിനി ജീവനൊടുക്കിയിരുന്നു. മാസങ്ങൾക്കിടെ ജില്ലയിൽ പത്തോളം വിദ്യാർത്ഥികൾ ജീവനൊടുക്കിയിട്ടുണ്ട്. കുട്ടികളിൽ ആത്മഹത്യ പ്രേരണ വർദ്ധിക്കുമ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച അന്വേഷനമോപoനങ്ങളോ ഉണ്ടാകുന്നില്ല.

Reactions

Post a Comment

0 Comments