Ticker

6/recent/ticker-posts

കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി ചത്ത നിലയിൽ

കാഞ്ഞങ്ങാട് : രാജപുരം :കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽപുലിയെ ചത്ത നിലയിൽ കണ്ടെത്തി. കള്ളാർ പഞ്ചായത്തിലെ പുഞ്ചക്കര കോട്ടക്കുന്നിലാണ് പുലിയെ ഇന്ന് ഉച്ചയോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് രണ്ടാഴ്ച പഴക്കം തോന്നുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്തരമലബാറിനോട് പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ട്. മൃഗഡോക്ടർ എത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാകൂ. ബളാൽ പോകുന്ന റോഡിൽ കോട്ടക്കുന്ന് ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് പുലിയെ ചത്ത നിലയിൽ കണ്ടത്.
 കോട്ടക്കുന്ന് ജനവാസ മേഖലയിൽ പുലിയെ ചത്തനിലയിൽ  കണ്ടെത്തിയത്.
 ഷാജിയുടെ പറമ്പിലാണ് പുലിയെ ചത്തനിലയിൽ കണ്ടത്.
കണ്ണൂരിൽ നിന്നും വെറ്ററിനറി ഡോക്ടർ എത്തി പരിശോധിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുള്ളൂവെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
Reactions

Post a Comment

0 Comments