Ticker

6/recent/ticker-posts

പാറക്കോൽ രാജൻ്റെ വിജയം മധുര പ്രതികാരം കൂടിയായി

നീലേശ്വരം :പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി പാറക്കോൽ രാജന് ഇത് മധുര പ്രതികാരം കൂടിയാണ്.
കഴിഞ്ഞ തവണ കിനാനൂർ കരിന്തളം പഞ്ചായത്തിലെ 15-ാം വാർഡായ കരിന്തളത്ത് രാജനെ പരാജയപ്പെടു ത്തിയ യുഡിഎഫിലെ ഉമേശൻ വേളൂരിനെ ബ്ലോക്ക് പഞ്ചായത്തിൽ പരാജയപെടുത്തിയാണ് മധുര പ്രതികാരം ചെയ്തത്.
 1604 വോട്ടിൻ്റെ  ഭൂരിപക്ഷ ത്തിനാണ് രാജൻ വിജയിച്ചത് . സിപി എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും എൻആർ ഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ ട്രഷററും ജനറൽ വർക്കേഴ് സ് യൂണിയൻ(സിഐടിയു) ജില്ലാ സെക്രട്ടറിയുമാണ് പാറക്കോൽ രാജൻ.
Reactions

Post a Comment

0 Comments