Ticker

6/recent/ticker-posts

സ്വന്തം പ്രചരണ ബോർഡ് എഴുതുന്ന തിരക്കിൽ വനിത സ്ഥാനാർത്ഥി

കാഞ്ഞങ്ങാട് :തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിനിടയിലും സ്വന്തം പ്രചാരണബോർഡ് എഴുതുകയാണ് വനിത സ്ഥാനാർത്ഥി. ബളാൽ പഞ്ചായത്ത് ആറാം വാർഡ് യു. ഡി. എഫ് സ്ഥാനാർഥി ധന്യ ദേവീ ദാസ് (37) ആണ് സ്വന്തം പ്രചരണബോർഡ് എഴുതുന്നത്. തുണി യിൽ പെയിന്റ് കൊണ്ട് ബോർഡ് എഴുതുന്നതിരക്കിലാണ് സ്ഥാനാർത്ഥി. ആർട്ടിസ്റ്റ് കൂടി ആയ ധന്യ ദേവീ ദാസ് നേരത്തെ കരാർ അടിസ്ഥാനത്തിൽ ബോർഡ് എഴുതുന്ന ജോലി ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാവിലെ മുതൽ പാർട്ടി പ്രവർത്തകർക്ക്‌ ഒപ്പം പോകും. ഒഴിവ് കിട്ടുന്ന സമയം ബോർഡ് എഴുതും. ഭർത്താവ് ദേവീ ദാസിന്റെ പൂർണ പിന്തുണ ഉണ്ടെന്ന് ബിരുദക്കാരിയായ ധന്യ പറയുന്നു. 

Reactions

Post a Comment

0 Comments