Ticker

6/recent/ticker-posts

പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ആഴമേറിയ കിണറിൽ കുടുങ്ങി, രക്ഷകരായി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :പൂച്ചയെ രക്ഷിക്കാൻ ആഴമേറിയ കിണറിൽ ഇറങ്ങിയ യുവാവ്  കിണറിൽ കുടുങ്ങി. പൂച്ചയെ രക്ഷിച്ച ശേഷം കയറിൽ നിന്നും പിടി വിട്ട് കിണറിൽ വീണ യുവാവിന്
 രക്ഷകരായി ഫയർ ഫോഴ്സെത്തി. ഇന്ന് രാവിലെ പെരയ ബസാർ വില്ലാരം പതിയിലാണ് സംഭവം. വില്ലാരം പതിയിലെ കുഞ്ഞികൃഷ്ണൻ്റെ മകൻ മിഥുൻ 23 കിണറിൽ അകപ്പെട്ടത്. വീട്ടിലെ പൂച്ച കിണറിൽ വീണതിനെ തുടർന്ന് കയർ കെട്ടി കിണറിലിറങ്ങിയതായിരുന്നു കാർ ഷോറും ചീവനക്കാരനായ മിഥുൻ.പൂച്ചയെ ചാക്കിലാക്കി കയറിൽ കെട്ടി മുകളിൽ കയറ്റി. തുടർന്ന് കയറാൻ ശ്രമിക്കവെ പ്ലാസ്റ്റിക് കയറിൽ നിന്നും പിടിവിട്ട് രണ്ട് അടി താഴേക്ക് വീണു. പിന്നീട് കയറാൻ കഴിയാതെ വന്നു. ഇതോടെയാണ് ഫയർ ഫോഴ്സിനെ വിളിച്ചത്. കാഞ്ഞങ്ങാട് ഫയർ ഫോഴ്സിലെ എസ്.എഫ്. ആർ. ഒ കെ.വി. പ്രകാശൻ, എഫ്. ആർ. ഒ (ഡി ) 
ഡ്രൈവർ ഷാജഹാൻ, എഫ്. ആർ. ഒമാരായ ശ്രീദേവ്, ദിലീപ്
 ഹോം ഗാർഡ് രാഘവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളമില്ലാത്ത കിണറായതിനാൽ വലിയ അപകടം ഒഴിവായതായി ഫയർ ഫോഴ്സ് പറഞ്ഞു. വലിയ താഴ്ചയുള്ള ഇത്തരം കിണറുകളിൽ സുരക്ഷാ ക്രമീകരണമില്ലാതെ ഇറങ്ങാൻ പാടില്ലെന്നും അപകടമുണ്ടാക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
Reactions

Post a Comment

0 Comments