കാഞ്ഞങ്ങാട് : സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,700 രൂപ നൽകണം. ആദ്യമായാണ് കേരളത്തിൽ സ്വർണ്ണവില ഒരു ലക്ഷം രൂപ പരിധി പിന്നിടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് സ്വർണ്ണവില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലഘട്ടത്തിൽ പവന് 40,000 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ഒരു ലക്ഷം രൂപയും കടന്ന് വില കുതിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുദ്ധസാഹചര്യങ്ങളുമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണ്ണവിലയിലുണ്ടായ വൻ വർദ്ധനവ് സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കും.
0 Comments