Ticker

6/recent/ticker-posts

ഭാഗ്യം എൽ.ഡി.എഫിനെ തുണച്ചു,സി.കെ.സബിത പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ്

കാഞ്ഞങ്ങാട് : പെരിയ: 
പുല്ലൂര്‍ പെരിയ പഞ്ചായത്ത്
ഭരണം എല്‍ഡിഎഫിന് ലഭിച്ചു. അമ്പലത്തറ വാര്‍ഡില്‍ നിന്നും മത്സരിച്ച സി. കെ. സബിതയാണ് പ്രസിഡന്റ്
ഇന്ന് രാവിലെ 10-30 ഓടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി വിട്ടു നിന്നതോടെ പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പെരിയ സെന്ററില്‍ നിന്നും മത്സരിച്ച ഉഷ ടീച്ചര്‍ നറുക്കെടുപ്പില്‍ പരാജയപ്പെട്ടു. വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും .
കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് നടക്കാതെ പോയ പുല്ലൂർ - പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ആണ് ഇന്ന് നടന്നത്. കോൺഗ്രസിലെ
ഉഷ എൻ നായർ യു.ഡി.എഫ് പ്രസിഡൻ്റ് സ്ഥാനാത്ഥിയായും സി.പി എമ്മിലെ
സി.കെ. സബിത എൽ.ഡി.എഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായും മൽസരംഗത്ത് വന്നു. 
ബി.ജെ.പി വിട്ടു നിന്നതോടെ വോട്ടെടുപ്പിൽ
ഒമ്പത് വീതം വോട്ടുകൾ എൽ.ഡി എഫിനും യു.ഡി. എഫിനും ലഭിച്ചു.  തുടർന്ന് നറുക്കെടുപ്പ് നടത്തിയതിലാണ് ഭാഗ്യം സബിതയെ
കടാക്ഷിച്ചത്. കോൺഗ്രസിലുണ്ടായ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ളതർക്കത്തെ തുടർന്ന് യു.ഡി എഫ് അംഗങ്ങൾ 26 ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ബി.ജെ.പിയുടെ ഒരംഗവും പങ്കെടുക്കാത്തതോടെ ക്വാറം തികഞ്ഞില്ല. തുടർന്ന് ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

Reactions

Post a Comment

0 Comments