Ticker

6/recent/ticker-posts

വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ

നീലേശ്വരം :വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ
മെയിൻ സ്വിച്ച് ഓഫാക്കി
വൈദ്യുതി ബന്ധം വിഛേദിച്ച നിലയിൽ ആണ്. കരിന്തളം തോളേനി മുത്തപ്പൻ ക്ഷേത്ര പരിസരത്തെ പി. ലക്ഷ്മിക്കുട്ടി അമ്മ 80 ആണ് മരിച്ചത്.
ഭർത്താവ് പരേതനായ രവീന്ദ്രൻ നായർ.
അടുക്കള വാതിൽ തുറന്ന നിലയിലാണ്. ഗേറ്റ് പൂട്ടിയ നിലയിലുമാണ്. അടുക്കള ഭാഗത്ത് മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. ഇന്നലെ വൈകീട്ട് വീട്ടമ്മയെ കണ്ട വരുണ്ട്. പിന്നീട് ആരും കണ്ടില്ല. നീ ലേശ്വരം പൊലിസ് സ്ഥലത്തെത്തി വീടിന് കാവൽ ഏർപെടുത്തി. പ്രധാന റോഡരികിലാണ് വീട്. ഇൻക്വസ്റ്റ് നടപടികൾ നാളെ നടക്കും. വിരലടയാള വിദഗ്ധർ നാളെ എത്തും. കഴിഞ്ഞ വർഷം ഇതേ വീട്ടിൽ നിന്നും സ്വർണം കവച്ച ചെയ്തി.രുന്നു ഈ കേസിൽ പ്രതികളെ കണ്ടെത്താനായിരുന്നില്ല.
Reactions

Post a Comment

0 Comments