കാഞ്ഞങ്ങാട് :15 വയസുകാരനെ ആക്രമിച്ച 11 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
പത്താം ക്ലാസ് വിദ്യാർത്ഥി അജാനൂർ കാറ്റാടിയിലെ അഷറഫിൻ്റെ മകൻ മുഹമ്മദ് ആദിലിനെ ആക്രമിച്ചവർക്കെതിരെയാണ് കേസ്. വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകവെ ഇട്ടമ്മലിൽ വച്ച് ആക്രമിച്ചതായാണ് പരാതി. ഫുൾ ബോൾ കളിക്കിടെയുണ്ടായ പ്രശ്നമാണ് കാരണം. മുഖത്തും കൈക്കും അടിക്കുകയും താഴെയിട്ട് ചവിട്ടി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments