ഡിജിറ്റൽ അറസ്റ്റ് ചെയ്ത്
ഒരു കോടി 19 ലക്ഷം രൂപയിലേറെ തട്ടിയെടുത്തു. 1, 19, 3 5 , 000 രൂപയാണ് അജ്ഞാത സംഘം തട്ടിയെടുത്തത്. കാസർകോട് സൈബർ സെൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം രാജാ റോഡിലെ കൃഷ്ണമന്ദിറിൽ കെ. സി. കേരള വർമ്മ രാജ79ക്കാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 24 മുതൽ ഈ മാസം 17 വരെയുള്ള ദിവസങ്ങളിൽ പ്രതികൾ ഫോണിൽ വിളിച്ചും വാട്സാപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെടുകയായിരുന്നു. മുംബൈയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നും മണി ലോണ്ടറിംഗുമായി ബന്ധപെട്ട് ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ആർ. ബി. ഐ യുടെ വെരിഫിക്കേഷനു വേണ്ടിയെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
0 Comments