Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ നിസ്ക്കരിക്കുകയായിരുന്ന വയോധികയുടെ കഴുത്ത് ഞെരിച്ച് രണ്ടേകാൽ പവൻ സ്വർണം കവർന്നു

പയ്യന്നൂർ :വീട്ടിനുള്ളിൽ നിസ്ക്കരിക്കുകയായിരുന്ന വയോധികയുടെ കഴുത്ത് ഞെരിച്ച് കഴുത്തിൽ നിന്നും രണ്ടേകാൽ പവൻ സ്വർണമാല കവർന്നു. പയ്യന്നൂർ കുത്തുർ കോയിപറ മൊയ്തീൻ്റെ ഭാര്യ എ.പി. ഫാത്തിമ്മ 75യുടെ ആഭരണമാണ് കവർന്നത്. വൈകീട്ട് 3.45 മണിയോടെ വീട്ടിനുള്ളിൽ നിസ്ക്കരിക്കുകയായിരുന്നു. പിന്നിലൂടെ വന്ന അക്രമി ഇവരുടെ തട്ടം മുഖത്തിട്ട് കണ്ണ് മറച്ചു. ഇരു കൈകളും ഉപയോഗിച്ച് മാല പൊട്ടിച്ചു. തുടർന്ന് കാതിലെ ആഭരണം കവരാൻ ശ്രമം നടന്നു. ചെറുത്തതോടെ അക്രമി രക്ഷപ്പെട്ടു. കഴുത്തിന് ഉൾപ്പെടെ പരിക്കേറ്റവയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments