Ticker

6/recent/ticker-posts

പഴയ കടപ്പുറം സംഘർഷം രണ്ട് പേർ അറസ്റ്റിൽ, ഒരാൾ റിമാൻഡിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്
പഴയ കടപ്പുറം സംഘർഷത്തിൽ
 രണ്ട് പേർ അറസ്റ്റിൽ.
ഒരാൾ റിമാൻഡിലായി.
. പഴയ കടപ്പുറത്തെ ബി.എം. ഇബ്രാഹീമിനെ 31 കത്തി വീശി വധിക്കാൻ ശ്രമിച്ച കേസിൽ കല്ലുരാവിയിലെ
  ഷമീം 38, അറസ്ററിലായി. അക്രമകേസിൽ
മുണ്ടത്തോടിലെ റംഷീദും
 27 അറസ്ററിലായി. ഷമിമിനെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. റംഷിദിന് ജാമ്യം ലഭിച്ചു. ഇരുവരും മുസ്ലീം ലീഗ് പ്രവർത്തകരാണ്. ഇബ്രാഹീമിനെ
 ആക്രമിച്ചതിൽ
 ഹോസ്ദുർഗ് പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തിരുന്നു. മീൻ വിൽപ്പന നടത്തി വീട്ടിലേക്ക് പോകവെയായായിരുന്നു അക്രമം. സ്കൂട്ടറിൽ വന്ന സംഘം അരയിൽ നിന്നും കത്തി വലിച്ചുരികഴുത്തിന് നേരെ വീശി, ഇടത് കൈ കൊണ്ട് തടഞ്ഞതിൽ കൈതണ്ടക്ക് കത്തി കൊണ്ട് പരിക്കേൽപ്പിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments