Ticker

6/recent/ticker-posts

ഭർത്താവിൻ്റെ മുഖത്തടിച്ച ഭാര്യക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഭർത്താവിൻ്റെ മുഖത്തടിച്ച ഭാര്യക്കെതിരെ കേസ്. മുഖത്ത് ആഞ്ഞടിച്ചെന്ന ഭർത്താവിൻ്റെ പരാതിയിലാണ് യുവതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. അജാനൂർ മാണിക്കോത്തെ അലി മുർത്തദല 33 യുടെ പരാതിയിൽ ഷമീമക്കെതിരെയാണ് കേസ്. ഹോസ്ദുർഗ് സബ് കോടതിയുടെ സമീപത്തു വച്ച് കഴിഞ്ഞ ജനുവരി 31 ന് ഉച്ചക്ക് ആണ് സംഭവം. ഗാർഹിക പീഡനവുമായി ബന്ധപെട് യുവതി കുടുംബ കോടതിയിൽ ഫയൽ ചെയ്തതിലുള്ള മീഡിയേഷൻ കഴിഞ്ഞ് സബ് കോടതിയുടെ സമീപം നിൽക്കവെ മുഖത്തടിച്ചെന്നും സമാധാനമായി ജീവിക്കാൻ നിന്നെ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന യുവാവിൻ്റെ പരാതിയിലാണ് കേസെടുത്തത്. സംഭവ ദിവസം തന്നെയുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ കോടതി അനുമതി വേണമെന്ന് പൊലീസ് പറഞ്ഞതോടെയുവാവ് കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരമാണിപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
Reactions

Post a Comment

0 Comments