കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് കടയുടെ മുകളിൽ തീപിടിച്ചു. തക്ക സമയത്ത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണച്ചത് മൂലം വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം.കൂൾ ബാർ , അവിൽ മിക്ക് സ്ഥാപനത്തിൻ്റെ മുകൾ നിലയിൽ തീപിടിക്കുകയായിരുന്നു. നോർത്ത് കോട്ടച്ചേരിയിലെ മൗഫിയ ബനാന അവിൽ മിക്ക് സ്ഥാപനത്തിൻ്റെ മുകളിലാണ് തീ പിടിച്ചത്. താഴത്തെ നിലയിലെ കടയിലേക്ക് തീ പടരും മുൻപ് ഫയർ ഫോഴ്സ് തീയണച്ച തിനാൽ വൻ അപകടം ഒഴിവായി. പ്രദേശം പുക പകട ലം പടർന്നു. മുകൾനിലയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു.
0 Comments