കാഞ്ഞങ്ങാട്: കപ്പിനും ചുണ്ടി നുമിടയിൽ ഇടത്, വലത് മുന്നണികൾക്ക് ഭൂരിപക്ഷം നഷ്ടമായ പുല്ലൂർ പെരിയ പഞ്ചായത്തിൽ ഇരുമുന്നണികൾക്കും പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നിർണായകം. എൽഡിഎഫിന് 9 സീറ്റുകളും യുഡിഎഫിന് 9 സീറ്റുകളും ലഭിച്ച തെരഞ്ഞെടുപ്പുമായിരുന്നു ഇത്. ഇരു മുന്നണികളും തുല്യ നിലയിലും ഒരു സീറ്റിൽ ബിജെപിയും വിജയിച്ചു. ബിജെപിയുടെ പിന്തുണ നിലവിലെ സാഹചര്യത്തിൽ ഇരുമുന്നണികളും സ്വീകരിക്കില്ല. വോട്ടെടുപ്പിൽ ബിജെപി ഏതെങ്കിലും മുന്നണിയെ പിന്തുണ ആവശ്യപെടാതെ പിന്തുണച്ചാൽ അത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തും. പ്രതിസന്ധി ഉടലെടുക്കുകയും ചെയ്യും. ബി.ജെ.പി നിക്ഷ്പക്ഷം നിന്നാൽ പ്രസിഡന്റ് സ്ഥാനത്തിന് നറുക്കെടുപ്പ് വേണ്ടി വരും. ഭാഗ്യം തുണയ്ക്കുന്ന മുന്നണിയായിരിക്കും പുല്ലൂർ പെരിയ പഞ്ചായത്തിൻ്റെ അധ്യക്ഷ പദവിയിലെത്തുന്നത്. കോൺഗ്രസ് ഭരിച്ചിരുന്ന പുല്ലൂർ പെരിയ പഞ്ചായത്തിൽ ഇക്കുറി ശക്‌തമായ മത്സരമാണ് നടന്നത്. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്ന ഇടതുമുന്നണിയുടെ മോഹം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന തോടെ അസ്ഥാനത്തായി. സിപിഎം അമ്പലത്തറ ലോക്കൽ സി ക്രട്ടറിയും, പഞ്ചായത്തംഗവുമായ സി.കെ. സബിതയെ പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഉയർത്തി ക്കാട്ടിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനിറങ്ങിയത്. കൊമേഴ്സിൽ ഡോക്‌ടറേറ്റുള്ള സി.കെ. സബിത അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകയും പ്രഭാഷകയും കൂടിയാണ്. ബാലസംഘം മുതൽ ഇട തു രാഷ്ട്രീയമേഖലയിൽ സജീവമാണ്. റിട്ടയേർഡ് അധ്യാപിക ഉഷ, മുൻ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കാർത്ത്യായനി എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് പരിഗണിക്കുന്നത്. പെരിയ ടൗൺ 18-ാം വാർ ഡിൽ നിന്നും ആണ് ഉഷ വിജയിച്ചത്. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ വാർഡായിരുന്നു പെരിയ ടൗൺവാർഡ്. കൂടാനം മൂന്നാം വാർഡിൽ നിന്നും വിജയിച്ച കാർത്ത്യായനിയാണ് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു പേര്. ഡിസംബർ 21 നാണ് പഞ്ചായ ത്തംഗങ്ങളുടെ സത്യപ്രതിജ്‌ഞ 27 ന് രാവിലെ പഞ്ചായത്ത് പ്രസിഡണ്ടിനെയും ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡണ്ടിനെയും തെരഞ്ഞെടുക്കും. ഇരു മുന്നണികളും ബിജെപിയുമായി ധാരണയുണ്ടാക്കിയില്ലെങ്കിൽ പുല്ലൂർ പെരിയ പഞ്ചായത്തിൽ പ്രസിഡന്റ് സ്‌ഥാനത്തേക്ക് നറുക്കെടുപ്പ് നടക്കുമ്പോൾ ഭാഗ്യം ആരെ പിന്തുണക്കും. ഒരാഴ്ച കാത്തിരിക്കാം.
0 Comments