കാഞ്ഞങ്ങാട് :കരിവെള്ളൂരിൽ കോൺഗ്രസ് ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ സംഘം പെട്രോൾ ഒഴിച്ച് തീവച്ചു. കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനകത്താണ് തീയിട്ടത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ഓഫീസിനകത്ത് സുക്ഷിച്ച ഫ്ളക്സ് ബോർഡുകൾക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. നേതാക്കളുടെ ഫോട്ടോ തകർത്തു. ഓഫീസിന് പുറത്തെ മോട്ടോറിൻ്റെ പൈപ്പ് അടിച്ച് തകർത്ത നിലയിലാണ് അരലക്ഷം രൂപയുടെ നഷ്ടം ഉണ്ട്. ഇന്ന് രാവിലെയാണ് സംഭവം കാണുന്നത്. കോൺഗ്രസ് നേതാവ് സെബീഹ മുരളിയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments