Ticker

6/recent/ticker-posts

പുല്ലൂർ പെരിയയിൽ സി.പി.എം അംഗത്തിൻ്റെ വോട്ട് അസാധുവായി, കോൺഗ്രസിലെ അഡ്വ. എം.കെ. ബാബുരാജ് വൈസ് പ്രസിഡൻ്റ്

കാഞ്ഞങ്ങാട് :പുല്ലൂർ പെരിയയിൽ സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടർന്ന്
കോൺഗ്രസിലെ അഡ്വ. എം.കെ. ബാബുരാജ് വൈസ് പ്രസിഡൻ്റ് ആയി. ഇന്ന് ഉച്ചക്ക് നടന്നതിരഞ്ഞെടുപ്പിലാണ് സി.പി.എം തട്ടുമ്മൽ വാർഡ് അംഗം നളിനിയുടെ വോട്ട് അസാധുവായത്. ബി.ജെ പി വിട്ട് നിന്നതോടെ വോട്ടെടുപ്പ് നടത്തി. യു.ഡി എഫിന് 9ഉംഎൽ.ഡി.എഫിന് എട്ടും ലഭിച്ചു. ബാബുരാജ് കല്യോട്ട് വാർഡ് അംഗമാണ്. രാവിലെ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഡോ. സബിതയെനറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുത്തിരുന്നു.
Reactions

Post a Comment

0 Comments