Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ സ്ഥാനാർത്ഥികളായി ഭാര്യയും ഭർത്താവും

കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ഇടത് മുന്നണി സ്ഥാനാർത്ഥികളായി ഭാര്യയും ഭർത്താവും. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നാണ് ഭാര്യയും ഭർത്താവും സ്ഥാനാർത്ഥികളായത്. മുൻസിപ്പൽ വാർഡായ 45 ൽ എം. സ്റ്റീഫൻ ജോസഫും ഭാര്യ ഗ്രേസി സ്റ്റീഫൻ ഐ ങ്ങോത്ത് വാർഡ് 26 ലുമാണ് സ്ഥാനാർത്ഥികൾ. കേരള കോൺഗ്രസ് മാണി മണ്ഡലം പ്രസിഡൻ്റായ സ്റ്റീഫൻ ആദ്യമായാണ് മൽസരരംഗത്തിറങ്ങുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി മെമ്പറാണ് ഗ്രേസി. ഇത് രണ്ടാം തവണയാണ് ഗ്രേസിനഗരസഭയിൽ മൽസരത്തിനിറങ്ങുന്നത്. യു.ഡി.എഫ് മുന്നണിയിൽ ഉള്ള സമയത്ത് സീറ്റ് നൽകാത്തതിനെ തുടർന്ന് മുൻസിപ്പൽ വാർഡിൽ അന്ന് ഗ്രേസി മൽസരിച്ചിരുന്നു.

Reactions

Post a Comment

0 Comments