കാഞ്ഞങ്ങാട് : റോഡരികിൽ കൂടി നടന്ന് പോകുന്നതിനിടെ
മോട്ടോർ ബൈക്കിടിച്ച്
പരിക്കേറ്റ യുവാവ്
മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്നലെ രാത്രിയാണ് മരണം. കൊളത്തൂരിൽ ചെങ്കൽപണയിൽ ജോലി ചെയ്ത് വന്ന മേഘാലയ സ്വദേശി കൊളത്തൂരിൽ താമസിച്ചിരുന്ന യൊദീസ്തർ റബാഹ് 35 ആണ് മരിച്ചത്. കഴിഞ്ഞ 30 ന് രാത്രി 8 ന് കൊളത്തൂരിലായിരുന്നു അപകടം. ബൈക്ക് യാത്രക്കാരൻ്റെ പേരിൽ ബേഡകം പൊലീസ് കേസെടുത്തു.
0 Comments