Ticker

6/recent/ticker-posts

ഉദുമയിൽ മൂന്ന് പേർ അറസ്റ്റിൽ, വാഴുന്നോറടിയിൽ എസ്.ഐയുടെ കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ച ആൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഉദുമയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച
 മൂന്ന് പേർ അറസ്റ്റിൽ. വാഴുന്നോറടിയിൽ എസ്.ഐയുടെ കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ച ആൾക്കെതിരെ കേസെടുത്തു. ഹോസ്ദുർഗ് എസ്.ഐ സി.പി. ജിജീഷിനെ പരിക്കേൽപ്പിച്ച രമേശൻ എന്ന ആൾക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. വാഴുന്നോറടിയിൽ ഇലക്ഷൻ ഡ്യൂട്ടി ചെയ്ത് വരവെ വലതു കൈ തിരിച്ച് പരിക്കേൽപ്പിക്കുകയും തള്ളിയിടുകയും ചെയ്തെന്നും ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞെന്നാണ് കേസ്. ഉദുമ ടൗണിൽ വിജയാഹ്ലാദത്തിനിടെ
 സംഘർഷത്തിന് ശ്രമിച്ചതിന് ഉദുമ സ്വദേശികളായ ആദിൽ ആസിഫ് 20,അബ്ദുൾ റഹ്മാൻ 43,മുഹമ്മദ് ജസീം 20 എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments