കാഞ്ഞങ്ങാട് :മുസ്ലിം ലീഗ് വാർഡ്സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരാജയപെടാൻ പ്രവർത്തിച്ചെന്നാരോപിച്ച് ആക്രമിച്ചെന്നാണ് പരാതി. ഭീമനടി കാക്കടവ് ഏലം പാടിയിലെ കെ. നൗഷാദിൻ്റെ 45 പരാതിയിൽ റാഷിദ്, നൂറുദ്ദീൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. വാഹനത്തിൽ ഓട്ടം പോയി മടങ്ങിവരവെ ചൂഴിക്കയത്ത് വച്ച് തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് പരാതി. പഞ്ച് പോലുള്ള ആയുധം ഉപയോഗിച്ച് ചെവിക്കും മുഖത്തും പരിക്കേൽപ്പിച്ചെന്നാണ് പരാതി. മൗക്കോട് വാർഡിൽ
ലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാനും ഇത് മൂലം വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടാൻ വാർഡ് സെക്രട്ടറിയാണ് കാരണം എന്ന് പറഞ്ഞ് ആക്രമിച്ചെന്നാണ് പരാതി.
0 Comments