Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്ത് തുടങ്ങി

കാഞ്ഞങ്ങാട് : നാളെ നടക്കുന്ന
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്ത് തുടങ്ങി. പോളിംഗ് ഉദ്യോഗസ്ഥർ അതാത് സ്വീകരണ കേന്ദ്രത്തിലെത്തി സാമഗ്രികൾ കൈപ്പറ്റി തുടങ്ങി.
 ആകെ പോളിംഗ് ഉദ്യോഗസ്ഥർ ആണ് ഉള്ളത്.
 കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസർകോട് ഗവൺമെൻറ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി എ ആർ ഹയർ സെക്കൻഡറി സ്കൂൾ ബോവിക്കാനം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ്. പരപ്പ ലോക്ക് പഞ്ചായത്തിലെ വിതരണ സ്വീകരണ കേന്ദ്രം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും നീലേശ്വരം നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളുമാണ്. കാസർകോട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം കാസർകോട് ഗവൺമെൻറ് കോളേജിലാണ്.
 6 ബ്ലോക്ക് പഞ്ചായത്ത് തലത്തിലും 3 മുൻസിപ്പാലിറ്റി തലത്തിലുമായി ആകെ 9 സ്വീകരണ വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ സ്വീകരണ വിതരണ കേന്ദ്രത്തിൽ നിന്നും അത് ബ്ലോക്ക് മുൻസിപ്പാലിറ്റികൾക്ക് കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും എത്തിക്കും. ഉച്ചക്ക് 12ന് മുന്നേയായി ഈ പ്രവർത്തി പൂർത്തീകരിക്കും.  പോളിംഗ് ഉദ്യോഗസ്ഥർക്കായി 207 ബസ് 111 മിനി ബസ് 69 ട്രാവലർ 32 ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നിങ്ങനെ ആകെ 689 വാഹനങ്ങൾ തയാറാക്കിയിട്ടുണ്ട്.
Reactions

Post a Comment

0 Comments