കാഞ്ഞങ്ങാട് : തദ്ദേശതിരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ നാല് പേർ അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശികളായ എം.ഇസ്മയിൽ 52 , എ . പി . ഷാജഹാൻ 40,എൻ. മഹബൂബ് 32,വി.പി. പി. മുഹമ്മദ് ഷുഹൈബ് 37 എന്നിവരെയാണ് ചന്തേര പൊലീസ് അറസ്ററ് ചെയ്തത്. ഇവർ മുസ്ലിം ലീഗ് പ്രവർത്തകരാണ്.
പൊലീസ് കോടതിയിൽ ഹാജരാക്കിയ മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഹോസ്ദുർഗ്
കോടതി ജാമ്യം അനുവദിച്ചു. മെട്ടലിലായിരുന്നു അക്രമം.
0 Comments