Ticker

6/recent/ticker-posts

15 വയസുകാരന് ക്രൂരമർദ്ദനം വളഞ്ഞിട്ട് ആക്രമണം

കാഞ്ഞങ്ങാട് :15 വയസുകാരന് ക്രൂരമർദ്ദനം. പത്തോളം വരുന്ന സംഘം
വളഞ്ഞിട്ട് ആക്രമിച്ചു.  ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അജാനൂർ കാറ്റാടിയിലെ അഷറഫിൻ്റെ മകൻ മുഹമ്മദ് ആദിലിനാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകവെ ഒരു സംഘം ഇട്ടമ്മലിൽ
 വളഞ്ഞിട്ട് ആക്രമിച്ചതായാണ് പരാതി. അടിയേറ്റ വിദ്യാർത്ഥിയുടെ സുഹൃത്തും ചില വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ തുടർച്ചയായാണ് ആക്രമണം.
Reactions

Post a Comment

0 Comments