കാസർകോട്:കുമ്പള ആരിക്കാടി ടോൾപ്ലാസ ഉപരോധിച്ച എ.കെ.എം.അഷറഫ് എം എൽ.എ ഉൾപ്പെടെ 110 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. എം. എൽ എ യെ കൂടാതെ അഷറഫ് കാർലി, അസീസ് കലന്തൂർ, എ. മുഹമ്മദ് ഹസ്സൻ,വി.പി. അബ്ദുൾ ഖാദർ, സിദ്ദീഖ് ദാന്ത ഗോളി , സർഫറാസ്, ഗോൾഡൻ അബ്ദുൾ റഹ്മാൻ, സഖിയാർ, സവാദ് അംഗടി മുഖർ, മറ്റ് കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയുമാണ് കേസ്' ടോൾപ്ലാസപിരിവിനെതിരെ ഇന്ന് രാവിലെ സമരം നടത്തിയ എം എൽ എ ഉൾപെടെ ഉള്ളവരെ പൊലീസ് തടഞ്ഞിരുന്നു. സമരക്കാർ റോഡിൽ കുത്തിയിരിക്കുകയും സംഘഷം ഉടലെടുക്കുകയും ചെയ്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. തടഞ്ഞു വച്ചവരെ പിന്നീട് പൊലീസ് നോട്ടീസ് നൽകി വിട്ടു.
0 Comments