Ticker

6/recent/ticker-posts

80 അടി താഴ്ചയുള്ള കിണറിൽ വീണ ആൾക്ക് രക്ഷകരായി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :80 അടി താഴ്ചയുള്ള കിണറിൽ വീണ ആൾക്ക് രക്ഷകരായി ഫയർ ഫോഴ്സ്. കരയിലെത്തിച്ച ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം.
ചെങ്കള ചേരൂരിലെ സുലൈമാന്റെ
 വീട് മുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങവെ കയർ പൊട്ടി കിണറിൽ വീണ
 അബ്ദുൽ റഹ്മാനെ 52 യാണ് രക്ഷപെടുത്തിയത്. അപകടത്തിൽപ്പെട്ട ആളെ റിംഗ് നെറ്റിന്റെ സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോകുൽ കൃഷ്ണൻ  കിണറിൽ ഇറങ്ങി കരക്കെത്തിച്ചു. സേനയുടെ ആംബുലൻസിൽ   ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ
സണ്ണി ഇമ്മാനുവൽ,
 ഫയർ ആൻഡ് റസ്കി ഓഫീസർ ഗോകുൽ കൃഷ്ണൻ, ഉമേഷന്‍, അഭിലാഷ്,
 ഹോം ഗാർഡ് മാരായ
വിജിത്ത് നാഥ്‌ സുഭാഷ്, സോബിൻ 
 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ, അജേഷ് എന്നിവരാണ്.
Reactions

Post a Comment

0 Comments