Ticker

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിൽ പുതുവർഷം ആഘോഷിക്കാനെത്തിയ യുവാവിൻ്റെ ബുള്ളറ്റ് മോഷണം പോയി

കാഞ്ഞങ്ങാട് :ബേക്കൽ ബീച്ച് ഫെസ്റ്റിൽ പുതുവർഷം ആഘോഷിക്കാനെത്തിയ യുവാവിൻ്റെ ഒന്നെ മുക്കാൽ ലക്ഷം രൂപ വില വരുന്ന
ബുള്ളറ്റ് മോഷണം പോയി. രാത്രി 12.15 മണിയോടെയാണ് മോഷണം. എരോൽ കോടി വളപ്പിലെ എം.ഹരികൃഷ്ണൻ നായർ 20, പള്ളിക്കര ബീച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. ഗൾഫിലുള്ള യുവാവിൻ്റെ സഹോദരൻ്റെ ഉടമസ്ഥയിലുള്ളതാണ് വാഹനം. രാത്രി 8.30 മണിയോടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായിരുന്നു. പുതുവത്സരാഘോഷം കഴിഞ്ഞ് രാത്രി 12.15 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments