Ticker

6/recent/ticker-posts

മയക്ക് മരുന്നുമായി 20 വയസുകാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് : മെത്താഫിറ്റാമിൻ
മയക്ക് മരുന്നുമായി
 20 വയസുകാരനെ
 അറസ്റ്റ് ചെയ്തു.
ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ പനയാൽ  കരുവക്കോട് 
തച്ചങ്ങാട് റോഡിൽ നിന്നുമാണ് 2.41 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവിനെ പിടികൂടിയത്. കരുവക്കോടിലെ മുഹമ്മദ് ദിൽഷാദ് ആണ്  ഹോസ്ദുർഗ് എക്സൈസ് ആണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ജി.വി. ജിഷ്ണു കുമാർ    സിവിൽ എക്സൈസ് ഓഫീസർമാരായ അജൂബ് , അനീഷ് , രാഹുൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജീവൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ശുഭ എന്നിവർ ചേർന്നാണ് പ്രതിയെ
പിടികൂടിയത്.
യുവാവിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.


Reactions

Post a Comment

0 Comments