ബേക്കൽ ബീച്ച് ഫെസ്റ്റ് സ്ഥലത്ത് 16 കാരനെ ആക്രമിച്ചു, അഞ്ച് പേർക്കെതിരെ കേസ്
January 01, 2026
കാഞ്ഞങ്ങാട് :ബേക്കൽ ബീച്ച് ഫെസ്റ്റ് സ്ഥലത്ത് 16 കാരനെ ആക്രമിച്ച കാഞ്ഞങ്ങാട് സ്വദേശികളായ
അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി 12 മണിയോടെയാണ് അക്രമം. പള്ളിക്കര കല്ലിങ്കാലിലെ ആരിഫിൻ്റെ മകൻ അബ്ദുൾ നഫിഹാമിനെയാണ് ആക്രമിച്ചത്. ഫായിസ് , ഹഫീസ് മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
നടന്ന് പോകുമ്പോൾ ഷോൾഡറിൽ തട്ടിയതിന് തിരിഞ്ഞ് നോക്കിയതിന് തല കൈക്കുള്ളിലാക്കി കണ്ണിന് കുത്തിയും പുറത്തടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി.
0 Comments