കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. ഇന്നലെ വൈകീട്ട് 430 മണിയോടെ പോയ യുവതിയെയാണ് കാണാതായത്. മടിക്കൈ മുണ്ടോട്ട് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി പ്രദീപ് കുമാറിൻ്റെ ഭാര്യ സബിത കുമാരിയെ 28യാണ് കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങി പോയ ഭാര്യയെ കാൺമാനില്ലെന്ന പ്രദീപ് കുമാറിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ ഹോസ്ദുർഗ് പൊലീസിനെ അറിയിക്കണം.
0 Comments