Ticker

6/recent/ticker-posts

യുവതിയുടെ സ്കൂട്ടർ കുത്തി കീറി രാഷ്ട്രീയ പാർട്ടിയുടെ പേര് എഴുതി വച്ചു

കാഞ്ഞങ്ങാട് : വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്നയുവതിയുടെ സ്കൂട്ടർ കുത്തി കീറി രാഷ്ട്രീയ പാർട്ടിയുടെ പേര് എഴുതി വച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. തായന്നൂർ കാലിച്ചാനടുക്കം കലയന്തടത്തെ മഹേഷൻ്റെ ഭാര്യ എ. സുധാനി 32 യുടെ പരാതിയിൽ വിനീത്, വിനോദ്, റിനു ,റിജു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രാത്രി 11.30 ന് വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി സ്കൂട്ടറിൻ്റെ സീറ്റ് കുത്തി കീറി 15000 രൂപയുടെ നഷ്ടം വരുത്തിയതായും സ്കൂട്ടറിൽ ബി.ജെ.പി, ആർ.എസ്.എസ് എന്ന് എഴുതി വച്ചെന്നാണ് കേസ്. ഇന്ന് പുലർച്ച 1.30 ന് വീണ്ടും വീട്ടുപറമ്പിൽ സ്കൂട്ടറിനടുത്തെത്തിയ രണ്ടാം പ്രതിയുവതിയെയും ഭർത്താവിനെയും കണ്ട് ഓടി പോയെന്നും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments