കാഞ്ഞങ്ങാട് :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണ കപ്പിന്റെ പ്രയാണം ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നിന്നും ആരംഭിച്ച സ്വര്‍ണ കപ്പ് ചെമ്മനാട് സി ജെ.എച്ച്.എസ്എസിലും തുടർന്ന് ഹോസ്ദുര്‍ഗ് ജി.എച്ച്.എസ് എസില്‍ എത്തിച്ചേർന്നു. ഇവിടെനിന്നും പയ്യന്നൂര്‍ കരിവെള്ളൂര്‍ എ.വി.എസ്.ജി.വി.എച്ച്.എസ്.എസില്‍ എത്തുന്നതോടെ സ്വര്‍ണകപ്പ് ജില്ലാ അതിര്‍ത്തി കടക്കും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ പങ്കെടുത്തു.
0 Comments