കുത്തി തുറന്ന് കവർച്ച. ഹോട്ടൽ കുത്തി തുറന്ന കവർച്ചാ സംഘം പണം കവർന്നു. സമീപത്തെ നാല് കടകളിൽ കവച്ചാ ശ്രമം നടന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക ബാഡൂരിലാണ് കവർച്ച. അമ്മ ഹോട്ടലിൻ്റെ വാതിൽ പൂട്ട് പൊളിച്ച് 6000 രൂപ കവർന്നു. സമീപത്തെ കടകളിൽ വ്യാപക കവർച്ചാ ശ്രമം നടക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് കവർച്ച. ഹോട്ടലുടമ ബാലകൃഷ്ണ ഷെട്ടിയുടെ പരാതിയിൽ ബദിയഡുക്ക പൊലീസാണ് കേസെടുത്തത്.
0 Comments