വൈദ്യുതി
ലൈനിൽ നിന്നും വലിയ ശബ്ദത്തോടെ
തീ പൊരിവലിയ നിലയൽ ഉണ്ടായി. ആളുകൾ നിലവിളിച്ചു. ഗ്യാസ് വണ്ടി നടുറോഡിൽ നിർത്തി
ഡ്രൈവർ പുറത്തേക്ക് ചാടി. ഒഴിവായത് വലിയ അപകടമെന്ന് ദൃസാക്ഷികളായ വ്യാപാരികൾ പറഞ്ഞു. ഇന്ന് വൈകീട്ട് 5 മണിയോടെ പുതിയ കോട്ട ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിലാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ്ടാങ്കർ ലോറിയുടെ മുകൾ ഭാഗം, പടിഞ്ഞാറ് ഭാഗത്തെ പോസ്റ്റിൽ നിന്നും ടെലഫോൺ എക്സ്ചേഞ്ചിലേക്കുള്ള വൈദ്യുതി കമ്പിയിൽ തട്ടി കുടുങ്ങി നിൽക്കുകയായിരുന്നു. ഗ്യാസ് വാഹനമായതിനാൽ പൊട്ടൽ ശബ്ദവും തീ പൊരി പടർന്ന് തെറിക്കുകയും ചെയ്തതോടെ കണ്ട് നിന്ന ആളുകൾ നിലവിളിക്കുകയായിരുന്നു. വാഹന ഗതാഗതവും സ്തംഭിച്ചു. ഫയർഫോഴ്സ് ഉടൻ എത്തി വൈദ്യുതി ലൈൻ മുറിച്ച്
0 Comments