കാഞ്ഞങ്ങാട്: സ്വകാര്യ
ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്നലെ
വൈകീട്ടുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൾ ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളരിക്കുണ്ട്
നാട്ടക്കല്ലിലെ കൊച്ചാങ്കൻ വീട്ടിൽ അജയൻ 58ആണ് മരിച്ചത്.
വൈകുന്നേരം 4 ന് പുന്നക്കുന്ന് ആയിരുന്നു അപകടം .
നാട്ടക്കല്ലിൽ നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ഉള്ള ബസിൽ യാത്ര ചെയ്ത അജയൻ പുന്നക്കുന്ന് സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ച് കടക്കവെ വെള്ളരി ക്കുണ്ട് ഭാഗത്ത് നിന്നും വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. തെറിച്ച്
റോഡിൽ വീണ് ഗുരുതരമായി പരിക്ക് പറ്റി കാഞ്ഞങ്ങാട് ആശുപത്രിയിലും പിന്നീട് കാസർകോട് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു. ഭാര്യ:സുഭദ്ര. മക്കൾ:
അഭിജിത്ത്.(ദുബായ്)
0 Comments