കൊല്ലാൻ ശ്രമം. ദേഹമാസകലം കുത്തേറ്റ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.30 മണിയോടെ നാഷണൽ നഗറിലാണ് സംഭവം. ഉളിയത്തടുക്ക നാഷണൽ നഗറിലെ സലാൽ അക്തറിനാണ് 21 കുത്തേറ്റത്. കൃത്യം നടത്തിയ കുമ്പള നായിക്കാപ്പ് സ്വദേശികളായ അമാൻ , അനാൻ എന്നിവർക്കെതിരെ കാസർകോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. മൂർച്ചയുള്ള കത്തി കൊണ്ട് ദേഹമാസകലം കുത്തുകയും കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. കഞ്ചാവ് ചോദിച്ചപ്പോൾ നൽകാത്തതിനാണ് കുത്തിയതെന്ന് ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ള യുവാവ് പൊലീസിനോട് പറഞ്ഞു.
0 Comments