Ticker

6/recent/ticker-posts

യുവാവ് തറവാട്ടു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ തറവാട്ടു 
വീട്ടിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7.30 മണിയോടെ കല്ലൂരാവിയിലെതറവാടുവീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് താമസിക്കുന്ന പടന്നക്കാട് കുറുന്തൂരിലെ നായക്കർ വളപ്പിൽ കുഞ്ഞമ്പുവിൻ്റെ മകൻ എൻ. വി. സതീശൻ 49 ആണ് മരിച്ചത്. പുലർച്ചെ 4 മണിക്ക് വീട്ടിൽ നിന്നും പോയതായിരുന്നു. മൃതദേഹം കാണപെട്ടതറവാട് വീടിന് സമീപം ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
ഓട്ടോയിൽ സാധനങ്ങൾ കടകളിലേക്ക് വിതരണം ചെയ്യുന്ന ജോലി ചെയ്ത് വരികയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റും. ഭാര്യയും മൂന്ന് മക്കൾ ഉണ്ട്.
Reactions

Post a Comment

0 Comments