കാസർകോട്: കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. രാത്രി നടത്തിയ പൊലീസ് പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് മൂന്ന് കേസുകൾ റജിസ്ട്രർ ചെയ്തു. മഞ്ചേശ്വരം മീപ്പിരി കുന്നിലെ ജാഫർ ഷെരീഫിനെ 40,പൊലീസ് ചെറു ഗോളിയിൽ നിന്നും 4.43 ഗ്രാം കഞ്ചാവുമായി പിടികൂടി. ബന്തിയോടിലെ മുഹമ്മദ് ഫൈസലിനെ 34, ഉപ്പ ഉ ഫയർ സ്റ്റേഷന് സമീപത്ത് നിന്നും 3.36 ഗ്രാം കഞ്ചാവുമായി പിടികൂടി. ചെറു ഗോളിയിലെ ടി. അബ്ദുൾ മുനീറിനെ 36 , ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും 3.8 ഗ്രാം കഞ്ചാവുമായി പിടികൂടി. മഞ്ചേശ്വരം പൊലീസാണ് മൂവരെയും പിടികൂടിയത്.
0 Comments