കാഞ്ഞങ്ങാട് :കാർ ഡിവൈഡറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ പാലക്കുന്ന് അമ്പലത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചക്കാണ് അപകടം. ബേക്കൽ കുന്നിലെ മുഹമ്മദ് റഷീദിൻ്റെ ഭാര്യ എം.റഹ്മത്ത് ബീവി, ബന്ധു പള്ളിക്കരയിലെ
ജസീല 26, റഹ്മത്തിൻ്റെ മകൾക്കും ഭർത്താവിൻ്റെ പെങ്ങൾക്കുമാണ് പരിക്കേറ്റത്. കാസർകോട് ഭാഗത്ത് നിന്നും പള്ളിക്കര ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു കാർ. കാർ ഓടിച്ച ആൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments