Ticker

6/recent/ticker-posts

പന്നിക്കൂട്ടങ്ങൾ സ്കൂട്ടറിൽ ഇടിച്ചു യുവാവിനും ബന്ധുവായ സ്ത്രീക്കും പരിക്ക്

കാഞ്ഞങ്ങാട് :പന്നിക്കൂട്ടങ്ങൾ സ്കൂട്ടറിൽ
 ഇടിച്ചു യുവാവിനും ബന്ധുവായ സ്ത്രീക്കും സാരമായി പരിക്കേറ്റു. രാത്രി 11.30 മണിയോടെയാണ് അപകടം.
 റോഡിലേക്ക് തെറിച്ചു വീണ് കിടന്ന ഇരുവരെയും പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചിറ്റാരിക്കാൽ സ്വദേശി പി. വി. ഗോകുൽ 21, അമ്മയുടെ സഹോദരൻ്റെ ഭാര്യ കെ. സി. സതി 48 എന്നിവർക്കാണ് പരിക്കേറ്റത്. ചിറ്റാരിക്കാൽ ടൗണിന് സമീപത്താണ് അപകടം.പുളിങ്ങോത്ത് ഉത്സവ സ്ഥലത്തേക്ക് കച്ചവടത്തിന് പോകവെയാണ് അപകടം. കൂട്ടത്തോടെ വന്ന കാട്ടുപന്നികൾ വാഹനത്തിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ തകർന്നു. മുഖത്തും കൈകാലുകൾക്ക് ഉൾപ്പെടെ പരിക്കുണ്ട്. ഈ ഭാഗത്ത് പന്നികൾ ഇടിച്ച് നിരവധി ഇരു ചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
Reactions

Post a Comment

0 Comments