Ticker

6/recent/ticker-posts

വീണ്ടും ഓൺലൈൻ തട്ടിപ്പ് മുപ്പത്തിനാലര ലക്ഷം രൂപ തട്ടിയെടുത്തു

കാസർകോട്:വീണ്ടും ഓൺലൈൻ തട്ടിപ്പ് മുപ്പത്തിനാലര ലക്ഷത്തിലേറെ 
രൂപ അജ്ഞാത സംഘം തട്ടിയെടുത്തു. സംഭവത്തിൽ കാസർകോട് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽ പാടി ഇച്ചിലംകോടി ലെ സുരേഷ് ഷെട്ടിക്കാണ് പണം നഷ്ടമായത്. ട്രേഡിംഗ് വഴി കൂടുതൽ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് പരാതിക്കാരൻ്റെ 3475 777 രൂപയാണ് വാങ്ങിയത്. തുടർന്ന് 28000 രൂപ മാത്രം തിരിച്ചു നൽകി. ഫേസ്ബുക്ക്, 
വാട്സാപ്പ് ,ടെലഗ്രാം വഴി മെസേജ് അയച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മാസം അവസാനം വരെ പണം നൽകിയിരുന്നു.
Reactions

Post a Comment

0 Comments