Ticker

6/recent/ticker-posts

ലോറികയറിയ സ്കൂട്ടർ യാത്രക്കാരന്റെ കാൽ മുട്ടിന് താഴെ നിന്നും മുറിച്ചു നീക്കി

കാസർകോട്: അപകടത്തിനിടെ
ലോറികയറിയിറങ്ങിയ സ്കൂട്ടർ യാത്രക്കാരന്റെ കാൽ മുട്ടിന് താഴെ നിന്നും മുറിച്ചു നീക്കി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ്റെ ഇടതു കാലാണ് മംഗലാപുരം ആശുപത്രിയിൽ വച്ച് മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റിയത്. കാസർകോട്ടെ സ്റ്റേറ്റ്സ് പെഷ്യൽ ബ്രാഞ്ച് ഓഫീസ് ജീവനക്കാരൻ മുള്ളേരിയ ബാവിക്കര മൂലയിലെ ടി.വി. ബാബുരാജണ് 64 അപകടത്തിൽപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയും റോഡിൽ തെറിച്ചു വീണ ബാബുരാജിൻ്റെ കാലിൽ ലോറിയുടെ മുൻഭാഗം ടയർ കയറുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറുടെ പേരിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments